ഹജ്ജിന്റെയും ഉംറയുടെയും നിര്‍ബന്ധകര്‍മ്മങ്ങളില്‍ പെട്ടതാണ് സഹ്‌യ്. സ്വഫാമര്‍വക്കിടയിലെ ദൂരം ഏഴുതവണ വിട്ടുകടക്കുന്നതിന് സഅ്യ് എന്നു പറയുന്നു. മീഖാത്തില്‍ വെച്ച് ഉംറക്കു ഇഹ്റാം ചെയ്തവര്‍ ത്വവാഫ് കഴിഞ്ഞാല്‍ ഉംറയുടെ സഅ്യ് ചെയ്യല്‍ നിര്‍ബന്ധമാണ്. ഹജ്ജിന് ഇഹ്റാം ചെയ്തവരാണെങ്കില്‍ അറഫയില്‍ നിന്നതിന് ശേഷമുള്ള ഇഫാള്വതിന്റെ ത്വവാഫിനു ശേഷം സഅ്യ് ചെയ്താലും മതിയാകുന്നതാണ്. സുന്നതായ ഖുദൂമിന്റെ ത്വവാഫിന് ശേഷം ചെയ്യുന്നതാണ് ഉത്തമം. ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമായല്ലാതെ സഅ്യ് മാത്രമായി ചെയ്യുന്നത് സുന്നത്തില്ല.
സ്വഹീഹായ ത്വവാഫിന്റെ ശഷമായിരിക്കലും സ്വഫാ കൊണ്ട് തുടങ്ങലും നിര്‍ബന്ധമാണ്. സ്വഫയില്‍ നിന്ന് തുടങ്ങി മര്‍വയിലെത്തിയാല്‍ ഒരു തവണയും മര്‍വയില്‍ നിന്ന് തിരിച്ച് സ്വഫയിലെത്തിയാല്‍ മറ്റൊരു തവണയുമായി പരിഗണിക്കപ്പെടും.