വിശുദ്ധ മക്കയില്‍ പ്രത്യേക പുണ്യമുള്ള പല സ്ഥലങ്ങളും ഉണ്ട്. അവിടെയെല്ലാം സന്ദര്‍ ശിച്ച് സദ്കര്‍മ്മങ്ങള്‍ ചെയ്ത്, കൂലി കരസ്ഥമാക്കേണ്ടതാണ്. പ്രാര്‍ഥനക്ക് പ്രത്യേക ഉത്തരം ലഭിക്കുന്ന പ്രധാനപ്പെട്ട പല സ്ഥലങ്ങളുമുണ്ട്. അതിപ്രധാനമുള്ള പതിനഞ്ച് സ്ഥല സന്ദര്‍ഭങ്ങള്‍ താഴെ പറയുന്നു.
1. ത്വവാഫ് ചെയ്യുമ്പോള്‍
2. മുല്‍തസമില്‍ – ഹജറുല്‍ അസ്വദിന്റെയും കഅ്ബാലയ കവാടത്തിന്റെയും ഇടയിലുള്ള സ്ഥലം.
3. കഅ്ബാശരീഫിന്റെ മുകളില്‍ സ്ഥാപിച്ച പാത്തിയുടെ താഴെ. ഹിജ്റിസ്മാഈലില്‍ പ്രവേശിച്ചാല്‍ കൃത്യമായി ഇതിന്റെ താഴെയെത്താം.
4. മഖാമു ഇബ്രാഹിമിന്റെ പിന്നില്‍
5. സ്വഫാകുന്നില്‍
6. മര്‍വാ കുന്നില്‍.
7. സ്വഫാമര്‍വക്കിടയിലെ സഅ്യില്‍
8. സംസം കിണറനടുത്ത് വെച്ച്.
9. കഅ്ബാശരീഫിനകത്തുവെച്ച്.
10. അറഫയില്‍
11. മുസ്ദലിഫയില്‍.
12. മിനായില്‍.
13. മൂന്ന്ജംറകളില്‍.
ഹിജ്റിസ്മാഈലിന്റെ ഉള്‍ഭാഗവും മുസ്ദലിഫയിലെ മശ്അറുല്‍ ഹറാം എന്ന സ്ഥലവും പ്രത്യേകം ഉത്തരം ലഭിക്കുന്ന സ്ഥാനങ്ങളായി ചില മഹാന്മാര്‍ ഉദ്ധരിച്ചിട്ടുണ്ട്. സ്വാലിഹീങ്ങളുടെ ഖബറിടങ്ങളും പ്രാര്‍ഥനക്കുത്തരം ലഭിക്കുന്ന സ്ഥാനങ്ങളില്‍ ഉള്‍പ്പെടുമെന്ന് അല്ലാമാ ശൌകാനി മുതലായവര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
മേല്‍പ്പറഞ്ഞ സ്ഥാനങ്ങള്‍ക്കുപുറമെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന മറ്റു ചില സ്ഥലങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ ഇക്കാലത്ത് അറിയപ്പെട്ടവ വിവരിക്കാം.
(1). കഅ്ബാ ശരീഫിന്റെ തെക്കുപടിഞ്ഞാറന്‍ മൂലയായ റുക്നുല്‍ യമാനിയുടെ അടുത്ത്.
(2). ബീവി ഖദീജ(റ)യുടെ ഭവനം
മര്‍വയുടെ കിഴക്കു വശമുള്ള സൂഖുസ്സ്വാഗ എന്നറിയപ്പെടുന്ന സ്വര്‍ണകമ്പോളത്തിന്റെ പടിഞ്ഞാറുവശമായി ഇത് സ്ഥിതിചെയ്യുന്നു. ഇവിടെ ഇപ്പോള്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ മദ്റസ നടത്തപ്പെടുന്നുണ്ട്. മഹാനായ നബി(സ്വ) ബീവിഖദീജ(റ)യെ വിവാഹം ചെയ്തതും ഹിജ്റ പോകുന്നത് വരെ അവിടുന്ന് താമസിച്ചതും ഖദീജ ബീവിയില്‍ നബി തങ്ങള്‍ക്ക് സന്താനങ്ങള്‍ ജനിച്ചതും ഖദീജ ബീവി വഫാത്തായതും ഈ വീട്ടില്‍ വെച്ചായിരുന്നു.
(3). റസൂല്‍(സ്വ)യുടെ ജന്മവീട്
സൂഖുല്ലൈലില്‍ മക്തബതു മക്കത്തുല്‍ മുകര്‍റമ എന്ന പേ രില്‍ അറിയപ്പെടുന്ന ഒരു ലൈബ്രറി സ്ഥിതി ചെയ്യുന്ന സ്ഥാനത്താണ് നബി(സ്വ) ജനിച്ച വീട്. ഹറമിലെ പുരാതന ഗ്രന്ഥങ്ങള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. മസ്ജിദുല്‍ ഹറാമിന് തൊട്ട് റോഡരികിലുള്ള ഈ ഗ്രന്ഥാലയത്തില്‍ പൊതുജന പ്രവേശനമുണ്ട്.
(4). ഹിറാ ഗുഹ
വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി അവതരിച്ച വിശുദ്ധ സ്ഥാനമാണിത്. ജബലുന്നൂറിലെ ഈ ഗുഹയില്‍ മഹാനായ പ്രവാചകര്‍(സ്വ) ഏതാനും ദിവസങ്ങള്‍ ആരാധനാ നിരതരായി താമസിച്ചിരുന്നു. മലയുടെ അടിവാരം വരെ വാഹനത്തില്‍ പോകാം. സര്‍ക്കാര്‍ ബസ്സുകള്‍ ആ ഭാഗത്തേക്ക് പോകുന്നവയുണ്ട്. ആരോഗ്യമുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുകളില്‍ കയറാം. അതിരാവിലെ പോകുന്നതാണ് നല്ലത്. ഒരു മണിക്കൂറിലധികം കയറണം. ഇതിന്റെ മുകളിലെത്തി മറുഭാഗത്തേക്ക് അല്‍പ്പം താഴെ ഇറങ്ങിയാല്‍ ഒരാള്‍ക്ക് നിന്നു നിസ്കരിക്കാന്‍ സൌകര്യമുള്ള ഒരു ഗുഹയുണ്ട്. ഇവിടെ നിന്ന് മസ്ജിദുല്‍ ഹറാം വ്യക്തമായി കാണാവുന്നതാണ്.
(5). സൌറ് ഗുഹ
നബി(സ്വ) മദീനയിലേക്ക് ഹിജ്റ പോകുമ്പോള്‍ ശത്രുക്കള്‍ കാണാതിരിക്കാന്‍ അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഒന്നിച്ച് മൂന്നു ദിവസം ഒളിച്ചു താമസിച്ചത് സൌറ് മലയിലെ ഈ ഗുഹയിലായിരുന്നു. മലയുടെ താഴ്വര വരെ വാഹനത്തില്‍ പോകാം. ഹിറാ ഗുഹയിലേക്ക് കയറിയതിനെക്കാള്‍ വലിയ കയറ്റമാണ്. ദാഹശമനത്തിന് വല്ലതും കരുതി അതിരാവിലെ കയറലാണ് നല്ലത്.