സഅ് യിൻറെ സുന്നത്തുകൾ

1. സഅ് യ് ത്വവാഫിന്റെ ഉടനെയാവുക. രണ്ടിനുമിടയില്‍ സമയം വൈകിയാലും സാധുവാകുന്നതാണ്.

2. സ്വഫയിലും മര്‍വയിലും വെച്ച് മുന്‍വിവരിച്ച ദിക്റ് ദുആകള്‍ നിര്‍വഹിക്കുക.

3. പുരുഷന്മാര്‍ രണ്ട് പച്ചത്തൂണുകള്‍ക്കിടയില്‍ വേഗത്തില്‍ നടക്കുക.

4. ഔറത്ത് വെളിവാക്കാതിരിക്കുക. വുള്വൂഅ് ഉണ്ടായിരിക്കുക.

5. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുക.

6. വാഹനം കയറാതെ നടന്നുകൊണ്ട് സഅ്യ് ചെയ്യുക.