ത്വവാഫില്‍ പാലിക്കേണ്ട പല സുന്നത്തുകളുമുണ്ട്. അവ ഓരോന്നും നിര്‍വഹിക്കുന്നതില്‍ മഹത്തായ പുണ്യങ്ങളുണ്ട്.
1. നടന്നുകൊണ്ട് ത്വവാഫ് ചെയ്യുക
കഴിവുള്ളതോടൊപ്പം വണ്ടിയില്‍ കയറുന്നത് സ്വഹീഹാകും. പക്ഷേ, നടന്നു ചെയ്യലാണുത്തമം.
2. ഇള്ത്വിബാഅ്
പുരുഷന്മാര്‍ ധരിക്കുന്ന മേല്‍മുണ്ടിന്റെ മധ്യം വലത്തെ ചുമലിനു താഴെ യും രണ്ട് അറ്റം ഇടത്തേ ചുമലിനു മുകളിലുമാക്കുക. പിറകെ സഅ്യ് ചെയ്യാനുള്ള ത്വവാഫില്‍ മാത്രമേ ഇത് സുന്നത്തുള്ളൂ. ഇഹ്റാം ചെയ്യുന്ന സമയം മുതല്‍ ഇത് ആവശ്യമില്ല.
3. റമല് നടത്തം
അഥവാ കാലുകള്‍ അല്‍പ്പം അടുപ്പിച്ച് വെച്ച് ധൃതിയില്‍ നടക്കുക. ശേഷം സഅ്യുള്ള ത്വവാഫിന്റെ ആദ്യത്തെ മൂന്ന് ചുറ്റുകളില്‍ മാത്രമാണ് ഇത് സുന്നത്തുള്ളത്. മറ്റുള്ളവയില്‍ സാധാരണ നടത്തമാണ് സുന്നത്ത്. സ്ത്രീകള്‍ക്ക് ഇള്ത്വിബാഉം റമല് നടത്തവും സുന്നത്തില്ല. അവര്‍ എപ്പോഴും അച്ചടക്കത്തോടും അവയവങ്ങള്‍ പുറത്തുകാണിക്കാതെയും വളരെ സൂക്ഷിച്ച് ത്വവാഫ് ചെയ്യണം.
4. ഹജറുല്‍ അസ്വദിനെ
കൈകൊണ്ട് തൊടുകയും ശബ്ദമില്ലാതെ ചുംബിക്കുകയും നെറ്റിവെക്കുകയും ചെയ്യുക: ഇവ മൂന്നും സുന്നത്താണ്. ത്വവാഫ് തുടങ്ങുമ്പോഴും ഓരോ ചുറ്റിന്റെ തുടക്കത്തിലും ഇവ ഓരോന്നും ചെയ്യണം. സാധ്യമായില്ലെങ്കില്‍ കൈ കൊണ്ട് തൊട്ട് കൈ ചുംബിക്കയും കഴിഞ്ഞില്ലെങ്കില്‍ കൈയിലുള്ളത് കൊണ്ട് തൊട്ട് അത് ചുംബിക്കുകയും അതിനും സാധിച്ചില്ലെങ്കില്‍ അതിലേക്ക് കൈനീട്ടി കൈ ചുംബിക്കുകയും വേണം. ചുംബിക്കാന്‍ വേണ്ടി തിക്കും തിരക്കുമുണ്ടാക്കാന്‍ പാടില്ല. റുക്നുല്‍യമാനി എന്ന കഅ്ബയുടെ തെക്ക്മൂല കൈകൊണ്ട് തൊട്ടോ കൈ ഉയര്‍ത്തി ഇശാറത്താക്കിയോ കൈമുത്ത ല്‍ സുന്നത്താണ്. മുഖം വെച്ച് ചുംബിക്കല്‍ സുന്നത്തില്ല. അത് ചെയ്യരുത്. രാത്രിയില്‍ തിരക്കില്ലാത്ത അവസരങ്ങളില്‍ മാത്രമേ ചുംബിക്കലും തൊട്ടുമുത്തലും സ്ത്രീകള്‍ക്ക് സുന്നത്തുള്ളൂ. അന്യപുരുഷന്മാര്‍ക്കിടയില്‍ തിക്കും തിരക്കുമുണ്ടാക്കി ഹജറുല്‍ അസ്വദ് ചുംബിക്കാന്‍ സ്ത്രീ കള്‍ ഉത്സാഹപ്പെടുന്നത് അനാവശ്യവും നിഷിദ്ധവുമാണ്.
5. സാന്ദര്‍ഭികമായ ദിക്റുകളും ദുആയും നടത്തുക.
6. ത്വവാഫുകള്‍ക്കിടയില്‍ വിട്ടുപിരിക്കാതെ തുടരെ ചെയ്യുക
കാരണം കൂടാതെ ഇടയില്‍വെച്ച് ത്വവാഫ് നിര്‍ത്തുന്നത് കറാഹത്താണ്. വുള്വൂഅ് നഷ്ടപ്പെടുക, ജമാഅത്ത് ആരംഭിക്കുക തുടങ്ങിയ കാരണങ്ങള്‍ക്കു വേണ്ടി ത്വവാഫ് നിര്‍ത്തിയാല്‍ ആരംഭം തൊട്ട് പുതുക്കുന്നതാണുത്തമം. ബാക്കി ചുറ്റല്‍ പൂര്‍ത്തിയാക്കിയാലും സ്വഹീഹാകും.
7. ത്വവാഫില്‍ വിനയവും ഭക്തിയും ഹൃദയ സാന്നിധ്യവും പ്രകടമാക്കണം
ഭക്ഷിക്കുക, കുടിക്കുക, അനാവശ്യ സംസാരങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയവ ഉപേക്ഷിക്കേണ്ടതാണ്.
8. ത്വവാഫ് പൂര്‍ത്തിയായാല്‍ രണ്ട് റക്അത് നിസ്കരിക്കുക.
ത്വവാഫ്: പ്രായോഗികരൂപം
മക്കയിലെത്തിയ ഉടനെ ത്വവാഫിന് പോകുന്നതാണുത്തമം. എന്നാല്‍ യാത്രാക്ഷീണവും വിശപ്പുമുള്ളവര്‍ അത് പരിഹരിച്ച് റൂമില്‍ നിന്ന് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിച്ചശേഷം പരിപൂര്‍ണമായ വുളൂഅ് ചെയ്തു പുറപ്പെടുക. ഭക്തിപുരസ്സരം താഴ്മയോടെയും ഹൃദയസാന്നിധ്യത്തോടെയും തല്‍ബിയത്ത് ചൊല്ലി ഹറമലേക്ക് നീങ്ങുക. ഇഹ്റാം ചെയ്തപ്പോള്‍ ധരിച്ച വസ്ത്രം നജസില്ലെങ്കില്‍ മാറ്റേണ്ട ആവശ്യമില്ല. സ്ത്രീകള്‍ കാലിന് സോക്സ് ധരിക്കണം. ചെരിപ്പ് ഊരി സൂക്ഷിക്കാന്‍ ഒരു കവര്‍ കരുതുന്നത് സൌകര്യമായിരിക്കും. താമസ സ്ഥലത്തിന്റെയും മുത്വവ്വിഫിന്റെയും നമ്പറും വിലാസവുമുള്ള കാര്‍ഡ് വസ്ത്രത്തില്‍ കുത്തിവെക്കാന്‍ മറക്കരുത്. കുറച്ച് കാശ് കരുതുന്നതും നല്ലതുതന്നെ. എന്നാല്‍ കൂടുതല്‍ കാശും വിലപിടിപ്പുള്ള വസ്തുക്കളും ഒരു കാരണവശാലും ഹറമിലേക്ക് പുറപ്പെടുമ്പോള്‍ കൈവശം വെക്കരുത്. നഷ്ടപ്പെടാനിടയുണ്ട്. ഭക്ഷണ സാധനങ്ങളോ, വലിയ ബേഗോ മറ്റു സാധനങ്ങളോ എടുക്കരുത്. ഹറം കവാടങ്ങളില്‍ സൂക്ഷ്മ പരിശോധനയുണ്ട്. അവയൊന്നും അകത്ത് കടത്താന്‍ ഇപ്പോള്‍ അവര്‍ അനുവദിക്കാറില്ല. റൂമില്‍നിന്ന് ചെയ്ത വുള്വൂഅ് നഷ്ടമായാല്‍ മസ്ജിദുല്‍ ഹറാമിന്റെ വിശാലമായ മുറ്റത്ത് പലഭാഗത്തും ടോയ്ലറ്റുകളും വൂള്വൂഅ് ചെയ്യാനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡുകളില്‍ നിന്ന് അതിന്റെ സ്ഥാനം മനസ്സിലാക്കാം. സംഘങ്ങളായി ഹറമിലേക്ക് പുറപ്പെടുന്നവര്‍ക്ക് വുള്വൂഅ് ചെയ്യാന്‍ ഇവിടെയാണ് സൌകര്യം. എത്രപേര്‍ക്കും ഒരുമിച്ച് പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാനും വുള്വൂഅ് ചെയ്യാനും വൃത്തിയുള്ള സംവിധാങ്ങള്‍ ഇവിടെയുണ്ട്. ഹറം വികസന കാര്യങ്ങളിലും ഹാജിമാര്‍ക്ക് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും സഊദി ഭരണാധികാരികള്‍ ചെലുത്തുന്ന അതീവശ്രദ്ധയും സേവനങ്ങളും അഭിനന്ദനാര്‍ഹമാണ്.
മുമ്പ് വിവരിച്ച മര്യാദകള്‍ പാലിച്ചുകൊണ്ട് മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നു. അവിടെവെച്ചുള്ള ദിക്റുകള്‍ പൂര്‍ത്തിയാക്കി ഭക്ത്യാദരപൂര്‍വം കഅ്ബാശരീഫി നടുത്തേക്ക് നടന്നുനീങ്ങുകയായി. മഖാമു ഇബ്രാഹിം ഉയര്‍ന്നുകാണുന്ന ഭാഗത്താണ് ഹജറുല്‍ അസ്വദിന്റെ മൂല. ഹജറുല്‍ അസ്വദ് ചുംബിക്കുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്ന പോലീസുകാരന്‍ കഅ്ബാലയ ചുമരില്‍ കയറില്‍ പിടിച്ചുനില്‍ക്കുന്നത് ദൂരെനിന്നും കാണാം. ഹജറുല്‍ അസ്വദിന്റെ മൂലയു ടെ സൂത്രത്തില്‍ മസ്ജിദുല്‍ ഹറമിന്റെ ഭിത്തിയില്‍ പച്ചനിറത്തിലുള്ള ബള്‍ബ് പ്രകാശിക്കുന്നതും കാണാം. ത്വവാഫ് തുടങ്ങുന്നതിനുള്ള സ്ഥാന നിര്‍ണയത്തിനാണ് ഇപ്രകാരം കാണിച്ചിരിക്കുന്നത്. പ്രസ്തുത അടയാളങ്ങളെല്ലാം നോക്കി ഹജറുല്‍ അസ്വദിനടുത്തേക്ക് ശ്രദ്ധാപൂര്‍വ്വം എത്തുക. ശേഷം സഅ്യുള്ള ത്വവാഫാണെങ്കില്‍ ജനത്തിരക്കുള്ള ഭാഗത്ത് എത്തുന്നതിന് മുമ്പ് പുരുഷന്മാര്‍ ഇള്ത്വിബാഅ് രൂപത്തിലാക്കുന്നത് സൌകര്യമാണ്. ഔറത്ത് മറക്കുന്നത് ത്വവാഫ് സ്വഹീഹാകാന്‍ നിര്‍ബന്ധമായതിനാല്‍ ഒന്നുകൂടി പുനഃപരിശോധന നല്ലതായിരിക്കും. പുരുഷന്മാര്‍ പൊക്കിള്‍ മറച്ചുകൊണ്ട് തുണിയുടുക്കണം. സ്ത്രീകള്‍ ഒരൊറ്റ തലമുടിയും പുറ ത്ത് കാണുന്നില്ലെന്ന് ഉറപ്പുവരുത്തണം. സ്ത്രീക്കും പുരുഷനും വൂള്വൂഅ് നിര്‍ബന്ധമാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. അഥവാ വുളൂഅ് നഷ്ടപ്പെട്ടു എന്നുറപ്പുണ്ടെങ്കില്‍ വീണ്ടും ശുദ്ധിചെയ്തുവരല്‍ നിര്‍ബന്ധമാണ്. ഇത് വളരെ പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ വുള്വൂഅ് നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതില്‍ കണിശത പുലര്‍ത്തണം.
മത്വാഫില്‍വെച്ചോ പള്ളിയില്‍വെച്ചോ വല്ലപ്പോഴും വുള്വൂഅ് നഷ്ടപ്പെട്ടാല്‍ പള്ളിയുടെ പുതിയ വികസനത്തിന്റെ ഭാഗമായി പള്ളിക്കകത്തു തന്നെ അതിര്‍ത്തി കഴിയുന്ന ചുവരിന്റെ ഉള്‍ഭാഗത്തായി പലയിടങ്ങളിലും സ്വഫാ മര്‍വക്കിടയിലും വുളൂഅ് ചെയ്യാന്‍ സൌകര്യങ്ങളുണ്ട്.
എല്ലാ മര്യാദകളും പൂര്‍ത്തിയാക്കി കഅ്ബാ ശരീഫിനടുത്തേക്ക് പരമാവധി അടുക്കുക. സ്ത്രീ കള്‍ക്ക് അകന്ന് ത്വവാഫ് ചെയ്യുന്നതാണുത്തമം. കൂട്ടംവിട്ടുപോകാതിരിക്കാന്‍ സ്ത്രീകളെയും വൃദ്ധന്മാരെയും പ്രത്യേകം നിര്‍ദ്ദേശിക്കുകയും വസ്ത്രത്തിന്റെ ഭാഗം പരസ്പരം കൂട്ടിപ്പിടിക്കുന്നതും നല്ലതാണ്. ത്വവാഫ് ആരംഭിക്കുന്നതിന് മുമ്പ് ഹജറുല്‍ അസ്വദില്‍ മുഖം വെച്ച് ചുംബിക്കുന്നതും സാധിച്ചില്ലെങ്കില്‍ കൈകൊണ്ട് തൊട്ട് കൈമുത്തുന്നതും സുന്നത്താണെങ്കിലും പ്രായോഗിക തലത്തില്‍ ഹജ്ജ്, റമള്വാന്‍ തുടങ്ങിയ തിരക്കുള്ള സമയങ്ങളില്‍ അതിന് സൌക ര്യം ലഭിച്ചുകൊള്ളണമെന്നില്ല. ഹജറുല്‍ അസ്വദിലേക്ക് കൈ ഉയര്‍ത്തി ഇശാറത്താക്കുകയും കൈ ചുംബിക്കയുമാണ് പ്രായോഗികം. കഅബക്കുനേരെ തിരിഞ്ഞു നിന്നുകൊണ്ട് നിയ്യത്ത് ചെയ്യുന്ന സമ്പ്രദായം ഉപേക്ഷിക്കുന്നതാണ് നല്ലത്. കാരണം തിരക്കില്‍പ്പെട്ട് അപ്രകാരം അല്‍പ്പം മുന്നോട്ട് നീങ്ങിപ്പോയാല്‍ പ്രസ്തുത സ്ഥാനത്തെ ചുറ്റല്‍ പരിഗണിക്കപ്പെടുകയില്ല. കഅബയെ ഇടതുവശത്താക്കല്‍ നിര്‍ബന്ധമാണല്ലോ. ഇത് പലര്‍ക്കും അബദ്ധം പറ്റുന്ന സന്ദര്‍ഭമാണ്. ഹജറുല്‍ അസ്വദിന്റെ മൂലയില്‍ നിന്ന് അല്‍പ്പം പിറകോട്ട് മാറിനിന്ന് കഅ്ബാ ശരീഫിലേ ക്ക് മുഖം തിരിച്ചു കൈ ഉയര്‍ത്തി നിയ്യത്തും ദിക്റും കൊണ്ടുവന്ന ശേഷം പ്രസ്തുത മൂലയെ ത്തുന്നതിന് മുമ്പു തന്നെ കഅ്ബയെ ഇടതുവശമാക്കി നടത്തം തുടങ്ങുന്നതാണ് സൂക്ഷ്മത.
ഹജ്ജിന്റെ ത്വവാഫാണെങ്കില്‍ നിയ്യത്ത്: “ഹജ്ജിന്റെ ത്വവാഫ് ഏഴ് ചുറ്റ് അല്ലാഹുവിനുവേണ്ടി ചെയ്യാന്‍ ഞാന്‍ കരുതി”. ഉംറയുടെ ത്വവാഫാണെങ്കില്‍ നിയ്യത്ത്: “ഉംറയുടെ ത്വവാഫ് ഏഴ് ചുറ്റ് അല്ലാഹുവിനുവേണ്ടി ചെയ്യാന്‍ ഞാന്‍ കരുതി”.
സാധാരണ സുന്നത്തായ ത്വവാഫ് ചെയ്യുമ്പോള്‍ ഇപ്രകാരം കരുതണം: “സുന്നത്തായ ത്വവാഫ് ഏഴ് ചുറ്റ് അല്ലാഹുവിനുവേണ്ടി ചെയ്യുവാന്‍ ഞാന്‍ കരുതി”. നേര്‍ച്ചയുടെ ത്വവാഫ്, വിദാഇന്റെ ത്വവാഫ് എന്നിവക്കും ഇപ്രകാരം അതിന്റെ പേര് വ്യക്തമാക്കി നിയ്യത്ത് ചെയ്യാം. മാതൃഭാഷയില്‍ മാത്രം പറഞ്ഞാലും മതിയാകുന്നതാണ്.
ത്വവാഫ് ആരംഭിക്കുന്നതോടെ തല്‍ബിയത് അവസാനിപ്പിക്കണം. നിയ്യത്തോട് കൂടി, കഅ്ബാ ശരീഫിലേക്ക് കൈ ഉയര്‍ത്തി ആംഗ്യം കാണിച്ച് ‘ബിസ്മില്ലാഹി വള്ളാഹു അക്ബര്‍’ എന്ന് ചൊല്ലുകയും കൈ ചുംബിക്കുകയും വേണം. തുടര്‍ന്ന് ത്വവാഫ് ആരംഭിക്കുമ്പോള്‍ അ ല്ലാഹുമ്മ ഈമാന്‍ ബിക….. എന്ന ദിക്റ് (“ദിക്റ് ദുആകള്‍”) പറയണം.
കഅ്ബ ഇടതുവശത്താക്കി നടത്തം തുടങ്ങുക. നടത്തത്തിനിടയില്‍ ഇടത് ഭാഗം കഅ്ബയുടെ ഭാഗത്തു നിന്ന് ഒരിക്കലും തെറ്റിപ്പോകരുത്. തിരക്കിലോ മറ്റോ പെട്ട് അങ്ങനെ സംഭവിച്ചുപോയാല്‍ അത്രയും പിറകോട്ട് മാറി കഅ്ബ ഇടതുവശത്താക്കി തന്നെ നടത്തം തുടരണം. ത്വവാഫിനു ശേഷം സഅ്യുണ്ടെങ്കില്‍ ത്വവാഫ് തുടങ്ങി തീരുന്നത് വരെ ഇള്ത്വിബാഉം ആദ്യത്തെ മൂന്ന് ചുറ്റുകളില്‍ റമല് നടത്തവും മറക്കാതെ നിര്‍വഹിക്കുക. മുന്‍പറഞ്ഞ ദിക്റ് ചൊല്ലി നടത്തം ആരംഭിച്ച ശേഷം ഹജറുല്‍ അസ്വദിനും വാതിലിനുമിടയില്‍ പ്രാര്‍ഥനക്ക് പ്രത്യേകം ഉത്തരമുള്ള മുല്‍തസമിന് നേരെ അല്ലാഹുമ്മ ഇന്നീ അസ്അലുക…..എന്ന് പ്രാര്‍ഥിക്കണം. തുടര്‍ന്ന് കഅ്ബാ ശരീഫിന്റെ വാതിലിനു നേരെ എത്തുമ്പോള്‍ അല്ലാഹുമ്മ ഇന്ന ഹാദല്‍ ബൈത ബൈതുക… എന്ന ദിക്റ് ചൊല്ലണം. ശേഷം ഹിജ്റ് ഇസ്മാഈല്‍ തുടങ്ങുന്ന റുക്നുല്‍ ഇറാഖി മുതല്‍ അല്ലാഹുമ്മ ഇന്നീ അഊദുബിക മിനശ്ശക്കി……എന്ന ദിക്റ് ചൊല്ലണം. ഏകദേശം പാത്തിയുടെ നേരെയെത്തുമ്പോള്‍ അല്ലാഹുമ്മ അദില്ലനീ ഫീ ദില്ലിക….. എന്ന ദുആ ഉരുവിടണം.
മൂന്നാമത്തെ മൂലയായ റുക്നുശ്ശാമി മുതല്‍ റമല് നടത്തമാണെങ്കില്‍ അല്ലബുമ്മ ഇജ്അല്‍ഹു ഹജ്ജന്‍….. എന്ന് പ്രാര്‍ഥിക്കണം.
ഈ പ്രാര്‍ഥന ഉംറയിലാണെങ്കില്‍ ‘അള്ളാഹുമ്മജ്അല്‍ഹാ ഉംറത്തന്‍ മബ്റൂറത്തന്‍’ എന്നാണ് ചൊല്ലേണ്ടത്. ഈ സ്ഥലത്ത് അഥവാ റുക്നുശ്ശാമി മുതല്‍ റമല് നടത്തമല്ലാത്തതില്‍ റബ്ബിഗ്ഫിര്‍ വര്‍ഹം….. എന്നാണ് പ്രാര്‍ഥിക്കേണ്ടത്.
നാലാമത്തെ മൂലയായ, റുക്നുല്‍ യമാനില്‍ എത്തിയാല്‍ കൈ ഉയര്‍ത്തി ‘ബിസ്മില്ലാഹി അല്ലാ ഹു അക്ബര്‍’ എന്ന് ചൊല്ലി വലത്തെ കൈകൊണ്ട് അത് തടവി കൈ മുത്തണം. ത്വവാഫിനിടയില്‍ അത് തടവുമ്പോള്‍ കഅ്ബാ ശരീഫ് ഇടതുവശമാകണമെന്ന നിയമം തെറ്റിപ്പോകാനിടവ രരുത്. കൈകൊണ്ട് ഇശാറത്താക്കി മുന്നോട്ട് നടക്കുന്നതാണ് സൂക്ഷ്മത. ത്വവാഫ് തുടര്‍ന്നുകൊണ്ട് അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ കുഫ്രി വല്‍ ഫഖ്രി…എന്ന് പ്രാര്‍ഥിക്കുക. മേല്‍പ്രകാരമുള്ള ദിക്റ് ദുആകള്‍ ചൊല്ലാന്‍ ഒരാള്‍ക്ക് സാധിക്കാതെ വന്നാല്‍ ത്വവാഫിലുടനീളം സുബ്ഹാനല്ലാഹി… എന്ന് തുടങ്ങുന്ന ദിക്റ് ചൊല്ലാം. എല്ലാ ചുറ്റിലും ഇത് ചൊല്ലിയാല്‍ തക്കതായ പ്രതിഫലം ലഭിക്കുന്നതാണ്. മുകളില്‍ പറഞ്ഞ ദിക് റുകളും ദുആകളും പൂര്‍ണ്ണമായി, അറബിയില്‍ “ദിക്റ് ദുആകള്‍” എന്ന ഭാഗത്തുണ്ട്.
ഇപ്രകാരം ഹജറുല്‍ അസ്വദ് എത്തിയാല്‍ ഒരു ചുറ്റ് പൂര്‍ത്തിയായി. വീണ്ടും മുന്‍ വിവരിച്ച മര്യാദപ്രകാരം മുമ്പ് വിവരിച്ച ദിക്റുകള്‍ ചൊല്ലി രണ്ടാം ചുറ്റ് ആരംഭിക്കുക. ഓരോ ചുറ്റിലും ഹജറുല്‍ അസ്വദിനെ ചുംബിക്കല്‍ സുന്നത്തുണ്ട്. പക്ഷേ, വമ്പിച്ച തിരക്കുള്ള സമയത്ത് ത്വവാഫ് ആരംഭിക്കുന്ന സ്ഥലത്ത് തടുക്കാനാകാത്ത തള്ള് അനുഭവപ്പെടാറുണ്ട്. മറ്റുള്ളവരുടെ തിരക്കില്‍പ്പെട്ട് മുഖം കഅ്ബക്ക് അഭിമുഖമായി അല്‍പ്പം മുന്നോട്ട് നീങ്ങിപ്പോവുക സ്വാഭാവികമാണ്. അത്രയും നടത്തം സ്വഹീഹാവുകയില്ല. പിറകോട്ട് നിന്ന് കഅബ ഇടതുവശത്താക്കി വീണ്ടും പ്രയാണം തുടരുക പ്രയാസവുമാണ്. ഇത്തരുണത്തില്‍ ഏറ്റവും സൂക്ഷ്മത ഓരോ ചുറ്റ് ആരംഭിക്കുമ്പോഴും മുഖം കഅ്ബക്ക് നേരെയാക്കാതെ കൈനീട്ടി അത് ചുംബിച്ച് ‘ബിസ് മില്ലാഹി അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞ് നടത്തം തുടരുക. ഹജറുല്‍ അസ്വദ് ചുംബിക്കാ ന്‍ സാധിക്കാത്തവര്‍ തക്ബീറും തഹ്ലീലും ചൊല്ലല്‍ സുന്നത്തുണ്ട്.
ഇപ്രകാരം ഏഴ് ചുറ്റ് പൂര്‍ത്തിയായാല്‍ ഒരു ത്വവാഫ് പൂര്‍ത്തിയായി. ദിക്റുകളൊന്നും ചൊല്ലാ തെ മേല്‍ പറഞ്ഞ പ്രകാരം ഏഴുചുറ്റ് പൂര്‍ത്തിയാക്കിയാല്‍ ത്വവാഫ് സ്വഹീഹാകുന്നതാണ്. ഓരോ ചുറ്റിലും മുന്‍പറഞ്ഞത് കൂടാതെ ചില ദിക്റുകള്‍ കൂടി ഉത്തമമുണ്ട്