WELCOME TO KERALA STATE HAJ COMMITTEE

    Welcome to the official website of Kerala State Haj Committee; Allow us to help you better avail our services and navigate through the site to know more about us and haj. Haj is one of the five tenets of Islam. It’s every Muslim’s desire to perform Haj at least once in his life time. Performing Haj is obligatory to every sane, financially able and adult Muslim. Haj is the fifth pillar of Islam, an obligation that must be carried out at least once in their lifetime by every able-bodied Muslim who can afford to do so.

    The Haj is associated with the life and scarifies of Prophet Ibrahim and his beloved son prophet Ismail,the prominent figures in Islamic history.

    The Kerala State Haj Committee is an Autonomous Body under Minority Welfare Department of Government of Kerala. It functions under the Haj Committee Act 2002 and under the Ministry of Minority Affairs, (Haj Cell), Government of India, New Delhi, through the Haj Committee of India, Mumbai.

    The Kerala State Haj Committee Headquarters is situated at HAJ HOUSE, CALICUT AIRPORT PO, MALAPPURAM, KERALA - 673 647. Ph: 0483-2710717, 0483-2717572, has its own Website: www.keralahajcommittee.org. E-mail: keralahajcommittee@gmail.com.

സംസ്ഥാന ഹജ്ജ് കമ്മിറ്റി

    ഇന്ത്യൻ പാർലമെന്റ് പാസാക്കിയ സെൻട്രൽ ഹജ്ജ് കമ്മിറ്റി ആക്ട്-2002 പ്രകാരമാണ് സംസ്ഥാന ഹജ് കമ്മിറ്റിയും കേന്ദ്ര ഹജ് കമ്മിറ്റിയും സ്ഥാപിതമായത്. കേരള സംസ്ഥാന സർക്കാരിന്റെ പൊതുഭരണ (ന്യൂനപക്ഷംക്ഷേമം) വകുപ്പിന് കീഴിലാണ് ഹജ് കമ്മിറ്റി പ്രവർത്തിക്കുന്നത്. ബഹു.കായികം, വഖഫ്, തീർത്ഥാടനം വകുപ്പ് മന്ത്രി ജനാബ് വി അബ്ദുറഹിമാൻ അവർകളാണ് ഹജ് വകുപ്പ് നിയന്ത്രിക്കുന്നത്. ഹജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ വർഷത്തിൽ ഗ്രാൻറ് അനുവദിക്കുന്നുണ്ട്. സംസ്ഥാനത്ത് ഹജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും സംസ്ഥാന സർക്കാരാണ് ഒരുക്കുന്നത്.

    കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പിന്കീഴിലെ ഹജ്കമ്മിറ്റിഓഫ്ഇന്ത്യയാണ് ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും ഹജ്തീർത്ഥാടനം സംബന്ധിച്ച നയങ്ങളുംക്രമീകരണങ്ങളും തീരുമാനിച്ച് സംസ്ഥാന ഹജ്കമ്മിറ്റികളെ അറിയിക്കുന്നത്. മേൽ നയങ്ങളാണ് സംസ്ഥാന ഹജ്കമ്മിറ്റികൾ പിന്തുടരുന്നത്. ബഹു.കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ്മന്ത്രി ജനാബ്.മുക്താർ അബ്ബാസ് നഖ്‌വി യാണ് കേന്ദ്ര ഹജ് കാര്യ വകുപ്പ്മന്ത്രി.

    കേരള സംസ്ഥാന സർക്കാർ 16 അംഗങ്ങളെ നോമിനേറ്റ് ചെയ്തു ഗസറ്റ് വിജ്ഞാപനം ചെയതാണ് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി രൂപീകരിക്കുന്നത്. നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളിൽ നിന്ന് ഭൂരിപക്ഷാഭിപ്രായ പ്രകാരം ഒരാളെ ചെയർമാനായി തിരഞ്ഞെടുക്കുന്നു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്ന 16 പേരിൽ 7 വിഭാഗങ്ങളിലായി താഴെ വിവരിച്ച അനുപാദത്തിൽ അംഗങ്ങളെ സർക്കാർ നിമിനേറ്റ് ചെയ്യുന്നു .

1 പാർലമെന്റ് അംഗം 1
2 കേരള നിയമസഭാ സാമാജികർ 2
3 തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ 3
4 ഇസ്ലാംമത പണ്ഡിതർ 3
5 സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികൾ 5
6 കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ 1
7 സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ 1

ഹജ്ജ് കമ്മിറ്റി ഓഫീസ് 

    കേരളത്തില്‍ നിന്നും ഹജ്ജ് തീർത്ഥാടകരുടെ അപേക്ഷ സ്വീകരിക്കൽ മുതല്‍ ഹജ്ജ് കഴിഞ്ഞ് മടങ്ങിവരുന്നതുവരെയുള്ള എല്ലാ പ്രവ ർത്തനങ്ങളും ഏകോപിപ്പിക്കുന്നത് ഹജ്ജ് കമ്മിറ്റി ഓഫീസാണ്.

    ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്ക്, വിവിധ സർക്കാർ ഓഫീസുകളുമായും മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസുമായും ഡൽഹിയിലെ വിദേശകാര്യ/മൈനോറിറ്റി അഫയേഴ്സ് ഓഫീസുകളുമായും ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ഹജ്ജ് കമ്മിറ്റി ഓഫീസ് മുഖേനയാണ് കൈകാര്യം ചെയ്യുന്നത്.

    സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് രണ്ട് ഓഫീസുകളാണുള്ളത്. ഒന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് കരിപ്പൂരിൽ പ്രവർത്തിക്കുന്ന ഹജ്ജ് കമ്മിറ്റി ആസ്ഥാന ഓഫീസ്, രണ്ട്, കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന റീജണൽ ഓഫീസ്.

ഓഫീസ് ജീവനക്കാർ

Sl. No തസ്തിക എണ്ണം നിയമന രീതി
1 എക്സിക്യൂട്ടീവ് ഓഫീസർ 1 അഡിഷണൽ ചാർജ്(ജില്ലാ കളക്ടർ, മലപ്പുറം)
2 അസിസ്റ്റൻറ് സെക്രട്ടറി 1 ഹോണറേറിയം നിയമനം
3 ക്ലാർക്ക് കം കോ-ഓഡിനേറ്റർ 1 ഡെപ്യൂട്ടേഷൻ നിയമനം
4 ക്ലാർക്ക് 3 ഡെപ്യൂട്ടേഷൻ നിയമനം
5 ടൈപ്പിസ്റ്റ് 1 ഡെപ്യൂട്ടേഷൻ നിയമനം
6 ഓഫീസ് അറ്റന്‍റന്‍റ് 1 ഡെപ്യൂട്ടേഷൻ നിയമനം
7 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ 1 ഹജ്ജ്  കമ്മിറ്റി നിയമനം
       
       
       

അക്കൗണ്ട്സ്

1)   സർക്കാർ ഫണ്ട് (Grant in Aid)

    ഓരോ സാമ്പത്തിക വർഷത്തിലും ഹജ്ജ് കമ്മിറ്റിക്ക് സർക്കാർ അനുവദിക്കുന്ന (പ്ലാൻ&നോൺ പ്ലാൻ ഫണ്ടുകൾ) സാലറി & നോൺ സാലറി ഹെഡുകളിലായി കൊണ്ടോട്ടി ട്രഷറിയിലെ എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലുള്ള ഹജ് കമ്മിറ്റി അക്കൗണ്ടിലേക്ക് ലഭിക്കുന്നു. ശമ്പള ഹെഡിൽ നിന്നും ഡെപ്യൂട്ടേഷൻ ജീവനക്കാരുടെ ശമ്പളം/ശമ്പളേതര കാര്യങ്ങൾക്കും നോൺ സാലറി ഹെഡിൽ നിന്നും ഓഫീസ് പ്രവർത്തനങ്ങൾക്കും വിനിയോഗിക്കുന്നു. ഈ അക്കൗണ്ടിലെ മുഴുവൻ ഇടപാടുകളും എക്സിക്യൂട്ടീവ് ഓഫീസറുടെ അനുമതിയോടുകൂടി മാത്രം നടത്തുന്നു.

2)    ഹജ്ജ്  കമ്മിറ്റിയുടെ തനത് ഫണ്ട്.

    ഈ അക്കൗണ്ടിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ നിന്നും ലഭിക്കുന്ന ഹജ്ജ് അപേക്ഷാ പ്രോസസിംഗ് ചാർജ് ഉൾപ്പടെയുള്ള വിഹിതമാണുള്ളത്. ഹജ്ജ് ക്യാമ്പ് ചെലവുകൾ, ഹജ്ജ് കമ്മിറ്റി മെമ്പർമാർക്കുള്ള സിറ്റിംഗ്ഫീ, യാത്രാപ്പടി, ഹജ് കമ്മിറ്റി അതാത് സമയങ്ങളിൽ തീരുമാനിക്കുന്ന പ്രോഗ്രാമുകൾക്കുള്ള ചെലവുകൾ, ഹജ്ജ് കമ്മിറ്റി ജീവനക്കാരുടെ ശമ്പളം, ദിവസ വേതന ജീവനക്കാരുടെ ശമ്പളം, മറ്റു ഓഫീസ് ചിലവുകൾ എന്നിവ ഈ അക്കൗണ്ടിൽ നിന്നാണ് ചിലവാക്കുന്നത്. ഈ അക്കൗണ്ടിലെ ഇടപാടുകളും എക്സിക്യൂട്ടീവ്ഓഫീസറുടെ അനുമതിയോടു കൂടിയാണ് നടത്തുന്നത്. എന്നാൽ ഈ അക്കൗണ്ടിൽ 40,000/-രൂപ വരെയുള്ള ഇടപാടുകൾ നടത്തുന്നതിന്ന് അസിസ്റ്റന്‍റ് സെക്രട്ടറിക്ക് അധികാരമുണ്ട്.

സിവിൽ സർവീസ് കോച്ചിങ് സെന്റർ

    മുസ്ലിം യുവജനതയെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് വേണ്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി നടപ്പിലാക്കിയ സിവിൽസർവീസ് കോച്ചിംഗ് സെന്റർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 20 സെന്ററുകൾ പ്രവർത്തിച്ചുവരുന്നുണ്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് കീഴിലുള്ള ഹജ്ജ് കേന്ദ്രീകരിച്ച് എല്ലാ സംസ്ഥാനങ്ങളിലും മേൽ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദ്ദേശിച്ച അടിസ്ഥാനത്തിൽ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചർച്ച ചെയ്യുകയും സിവിൽസർവീസ് കോച്ചിംഗ് സെന്റർ ആരംഭിക്കുന്നതിനു തീരുമാനിക്കുകയും ചെയ്തു. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസറും ജില്ലാ കളക്ടറുമായ ജ.ജാഫർമലിക് ഐ.എ.എസിനെ ചുമതലപ്പെടുത്തുകയും അതുപ്രകാരം വിശദമായ പ്രോജക്ട് റിപ്പോർട്ട്തയ്യാറാക്കി അംഗീകാരത്തിനായി സംസ്ഥാന സർക്കാരിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ആയതിന് സർക്കാർ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കരിപ്പൂർ ഹജ്ജ് ഹൗസിൽ സിവിൽസർവീസ് കോച്ചിംഗ് സെന്റർ ആരംഭിക്കാൻ സാധിക്കും. സിവിൽസർവീസ് കോച്ചിംഗ് സെന്ററിന്റെ മേൽനോട്ടച്ചുമതല എക്സിക്യൂട്ടീവ് ഓഫീസർക്കും അസിസ്റ്റന്റ് സെക്രട്ടറിക്കുമായിരിക്കും.

ഹജ്ജ് ഹൗസ്

    സംസ്ഥാന ഹജ് കമ്മിറ്റിക്ക്, രണ്ട് ഓഫീസുകൾ കൂടാതെ വിശാലമായ 60000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള 4 നിലകളിലായുള്ള ഹജ്ജ്ഹൗസ്, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തതായി സ്ഥിതിചെയ്യുന്നു. കൂടാതെ ഹജ് ഹൗസിനോട് ചേർന്ന് 32000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ സ്ത്രീ തീർഥാടകർക്ക് വേണ്ടി പ്രത്യേകമായി വനിതാ ബ്ലോക്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. നിർമ്മാണ പ്രവൃത്തി പൂർത്തീയായി വരുന്നു. ulcss ltd. ആണ് ബിൽഡിംഗ് പ്രവർത്തി ഏറ്റെടുത്തു പൂർത്തീകരിച്ചു വരുന്നത്.