KERALA STATE HAJ COMMITTEE

Functions & Duties

    The State Haj Committee is an advisory and consultative body, works as a nodal office between the intending Haj pilgrims with Central Haj Committee, Mumbai and also with Ministry of External Affairs, Government of India. The State Haj Committee assists, guides and helps the intending pilgrims to perform their Haj Journey. Its main duties are.

Make wide publicity of Haj Announcement in the state in every year

The State Haj Committee Arranges online Haj Sevana Kendram for all district in kerala for applying for Haj to the intending pilgrims directly with the help of Trainers,Islamic Institutions, Mahallu Committees and other prominent social organizations and assist the intending pilgrims to apply.

The online applications submitted by the intending pilgrims are transferred to Central Haj Committee after scrutinizing each and every application received. The State Haj Committee intimates the selected pilgrims about the registration and confirmation of their applications and also day to-day information is passed to them.

Clarification of all points raised by Hajj applicants then and there.

Deputation of Hajj volunteers every year to look after the welfare of the Hajis of Kerala in Saudi Arabia during every Haj Journey.

Deputation of one or two representatives in the Building Selection Team, every year

Issue of Haj Guide Books in Malayalam in every year for free Distribution to Haj applicants.

Issue of book on "Haj and Umrah" free of cost to all Haj applicants of Kerala.

Bringing to the notice of Central Government, the Central Haj Committee, Mumbai and other agencies, any difficulties faced by Hajis for rectification.

Making of supporting arrangement for operation of direct haj flights from Haj Embarkation to Jeddah and back.

To collect and disseminate information useful to intending pilgrims.

To advise and assist intending pilgrims in all matters including inoculation, vaccination, medical inspection, issue of pilgrim passes, depositing advances and co-operate with the local authorities concerned in such matters.

To negotiate and co-operate with the concerned authorities for the purpose of traveling facilities for pilgrims.

To bring the grievances of the pilgrims to the notice of the authorities concerned and to suggest remedies and To do such other things which they consider would help the intending pilgrims in their pilgrimage to Haj.

പ്രധാന പ്രവർത്തനങ്ങൾ

സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയാണ് ഹജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ അതാത് സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നത്

ഹജ് അപേക്ഷ ക്ഷണിക്കുന്നതോടെ, സംസ്ഥാന ഹജ് കമ്മിറ്റികൾ അതാത് സംസ്ഥാനത്ത് മേൽസന്ദേശം പ്രചരിപ്പിക്കുകയും ഹജ് അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായം സംസ്ഥാനത്തുടനീളം ലഭ്യമാക്കുകയും ചെയ്യുന്നു. ആയതിന് കേരളത്തിലെ 14 ജില്ലകളിലായി 350 സന്നദ്ധ പ്രവർത്തകരായ ഹജ്ജ് ട്രൈനെർമാരെ സജ്ജീകരിക്കുകയും അവരുടെ സേവനം ജില്ലാതലത്തിലും നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും വിന്യസിക്കുകയും കേരളത്തിലെ എല്ലാ പ്രദേശങ്ങളിലുമുള്ള അപേക്ഷകർക്ക് സാങ്കേതിക സഹായം ലഭ്യമാക്കുകയും ചെയ്യുന്നു. ട്രൈനെർമാരുടെ വിശദമായ വിവരങ്ങൾ വാർത്താ മാധ്യമങ്ങൾ മുഖേനയും സോഷ്യൽ മീഡിയ മുഖേനയും പരസ്യ പെടുത്തുകയും ചെയ്യുന്നു.

ഹജ് അപേക്ഷ നടപടികൾ ഇപ്പോൾ പൂർണമായും ഓൺലൈൻ വഴിയാണ്. ആയതിനാൽ ഹജ് അപേക്ഷകർക്ക് അവരവരുടെ പ്രദേശങ്ങളിലെ അക്ഷയ/CSC മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാതെ കരിപ്പൂർ ഹജ് കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചും കോഴിക്കോട് റീജിയണൽ ഓഫീസ് കേന്ദ്രീകരിച്ചും അതാത് സമയത് പ്രത്യേക ഹെൽപ്പ് ഡെസ്‌ക്കുകൾ പ്രവ്രത്തിക്കും. ഹജ് കമ്മിറ്റി ഹെൽപ് ഡെസ്ക് വഴിയും ഹജ് കമ്മിറ്റി ട്രൈനർമാർ മുൻകയ്യെടുത്ത് പ്രവർത്തിക്കുന്ന ഹെൽപ്ഡെസ്ക് വഴിയും സൗജന്യമായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഓൺലൈൻ ഹജ് അപേക്ഷ സമർപ്പണം സുഗമമാക്കുന്നതിന്, ഹജ് ട്രൈനർമാർക്കും അക്ഷയ, CSC സംരംഭകർക്കും ഓൺലൈൻ ഹജ് അപേക്ഷ സംബന്ധമായ ട്രെയിനിങ് ഹജ് കമ്മിറ്റി സംഘടിപ്പിക്കുന്നതാണ്.

ഓൺലൈൻ അപേക്ഷ സമർപ്പണ സമയം അവസാനിക്കുന്ന മുറക്ക്, ഓൺലൈൻ വഴി ലഭിച്ച ഓരോ അപേക്ഷയും അവരുടെ രേഖകൾ വെച്ച് പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യിപ്പിച്ച് അപേക്ഷാ ഫോം സൂക്ഷ്മമായി പരിശോധന നടത്തി ബോംബെ ഓഫീസിലേക്ക് തുടർ നടപടിക്കായി സമർപ്പിക്കുന്നു.

സൂക്ഷ്മപരിശോധന പൂർത്തിയാക്കിയ കുറ്റമറ്റ അപേക്ഷകളിൽ നിന്ന് നറുക്കെടുപ്പിലൂടെ ഓരോ വർഷത്തെയും തീർത്ഥാടകരെ തിരഞ്ഞെടുക്കുകയും ശേഷിക്കുന്ന അപേക്ഷകരിൽ നിന്ന് വീണ്ടും നറുക്കെടുത്ത് വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. തിരഞ്ഞെടുത്ത തീർത്ഥാടകരുടെയും വെയ്റ്റിംഗ് ലിസ്റ്റ് തീർത്ഥാടകരുടെയും വിവരങ്ങൾ വാർത്താമാധ്യമങ്ങൾ, സോഷ്യൽ മീഡിയ, വ്യക്തികത മെസ്സേജ്(sms) എന്നിവ വഴി തീർത്ഥാടകരെ അറിയിക്കുകയും ചെയ്യുന്നു

അതാത് വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരിൽ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദ്ദേശിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഒന്നാം ഗഡു പണവും പാസ്പോർട്ട്, മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള യാത്ര രേഖകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കുന്നതിന്, കരിപ്പൂർ ഹജ് കമ്മിറ്റി ഓഫീസിന് പുറമേ കണ്ണൂർ കളക്ടറേറ്റ്, എറണാകുളം വഖഫ്ബോർഡ് ഓഫീസ് എന്നിവിടങ്ങളിൽ ഹജ് കമ്മിറ്റി ഓഫീസ് ജീവനക്കാർ നിശ്ചിത ദിവസം ക്യാമ്പ് ചെയ്ത് രേഖകൾ സ്വീകരിക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരിൽ നിന്ന് ലഭിച്ച പാസ്പോർട്ടുകൾ അവരുടെ രജിസ്ട്രേഷൻ നമ്പർ (കവർ നമ്പർ) അടിസ്ഥാനത്തിൽ ക്രമീകരിച്ച് മുംബൈയിലുള്ള കേന്ദ്ര ഹജ് കമ്മിറ്റി ഓഫീസിലേക്ക് എത്തിക്കുകയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് ജീവനക്കാർ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിലെത്തി ആയത് എണ്ണിത്തിട്ടപ്പെടുത്തി കേന്ദ്ര ഹജ് കമ്മിറ്റി ഓഫീസിന് കൈമാറുന്നു.

തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിൽ നിന്ന് ആരെങ്കിലും ഹജ് യാത്ര ക്യാൻസൽ ചെയ്യുന്നത്കാരണവും സംസ്ഥാനത്തിന് അധിക ഹജ് ക്വാട്ട ലഭിക്കുന്ന സമയത്തും വെയ്റ്റിങ് ലിസ്റ്റിൽ നിന്നും തീർത്ഥാടനത്തിന് അപേക്ഷകരെ പരിഗണിക്കുന്നതാണ്.

ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന തീർത്ഥാടകർക്ക് 14 ജില്ലകളിലും 3 ഘട്ടങ്ങളിലായി ഓറിയൻറെഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു.

ഒന്നാംഘട്ടം : ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകുന്ന ആദ്യ പരിശീലന ക്ലാസ്സിൽ, ഹജ്ജ് കമ്മിറ്റിയുടെയും കേന്ദ്ര ഹജ് കമ്മിറ്റി, കോൺസൽ ജനറൽ ജിദ്ധ, മക്കയിലെയും മദീനയിലെയും ഒരുക്കങ്ങളെകുറിച്ചും,യാത്രക്ക് മുമ്പ് ഹാജിമാർ ശീലിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങളെ കുറിച്ചും ഒന്നാംഘട്ട പണമടയ്കൽ, മെഡിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയവയെ കുറിച്ചും വിശദീകരിച്ച് സംസാരിക്കും.

രണ്ടാംഘട്ടം : ഈ ഘട്ടത്തിൽ മണ്ഡലം/മേഖലാ അടിസ്ഥാനത്തിൽ 250-300നും ഇടയിൽ ഹാജിമാരെ സംഘടിപ്പിച്ച് സൗകര്യപ്രഥമായ ഓഡിറ്റോറിയത്തിൽ വെച്ച് പവർപോയിന്റ് പ്രസേൻറ്റേഷന്റെ സഹായത്താൽ, വീട്ടിൽ നിന്നും യാത്ര തിരിച്ചു ഹജ് ക്യാമ്പ്, എയർപോർട്ട്, വിമാനം, ജിദ്ദ എയർപോർട്ട്, ലഗേജ്, മക്കയിലെ താമസസ്ഥലം, ആദ്യ ഉംറ തുടങ്ങി, ഹജ് കർമ്മം പൂർത്തിയാക്കി വീട്ടിൽ തിരിച്ചെത്തുന്നത് വരെയുള്ള വിശദമായ സാങ്കേതിക ക്ലാസ്സ് സംശയ നിവാരണ സഹിതം ലഭ്യമാക്കുന്നു.

മൂന്നാംഘട്ടം : WHOയുടെ മാനദണ്ഡപ്രകാരമുള്ള മെഡിക്കൽ മെനഞ്ചൈറ്റിസ്, പോളിയോ വാക്സിനേഷൻ, ഫ്ലൈറ്റ് ഷെഡ്യൂൾ, എയർപോർട്ടിൽ എത്തേണ്ട സമയം, യാത്രയുടെ ഒരുക്കങ്ങൾ, കരുതേണ്ട ഭക്ഷണ പദാർത്ഥങ്ങൾ, കയ്യിൽ കരുതാവുന്ന പണം,വിമാനത്തിൽ കൊണ്ടുപോകാൻ പാടില്ലാത്ത വസ്തുക്കൾ, ലഗേജ്, കരുതേണ്ട മരുന്ന്, വസ്ത്രം, യാത്ര പറയൽ തുടണ്ടിയവയെ സംബന്ധിച്ച നിർദ്ദേശങ്ങൾ ഈ ഘട്ടത്തിൽ തീർത്ഥാടകർക്ക് ലഭ്യമാകുന്നു.

തിരഞ്ഞെടുക്കപ്പെടുന്ന 250-300നും ഇടയിൽ ഹാജിമാരെ മണ്ഡലം/മേഖലാ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച് സംസ്ഥാനത്തുടനീളം 50ൽ പരം ക്ലാസുകൾ ഓരോഘട്ടത്തിലും സംഘടിപ്പിക്കുന്നുണ്ട്. അതേപ്രകാരം മൂന്ന് ഘട്ടങ്ങൾ പൂർത്തിയാക്കും. ട്രെയിനിങ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യക ഫാക്കൽറ്റികളെ ഹജ് കമ്മിറ്റി ട്രെയിനിങ് നൽകി സജ്ജമാക്കും, ഏകീകൃത രൂപത്തിലുള്ള ക്ലാസ് എല്ലാവർക്കും ലഭ്യമാക്കാൻ ഇത് ഉപകരിക്കുന്നു. ഹജ്ജ് ട്രെയിനർമാരുടെയും മറ്റു സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് ക്ലാസുകൾ ക്രമീകരിക്കുന്നത്. മേൽ ട്രെയിനിങ്ങുകൾക്ക് ഹജ്കമ്മിറ്റി കോഓർഡിനേറ്റർ നേതൃത്വം നൽകുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന ട്രൈനർമാരെ ബോംബെയിലെ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഓഫീസിൽ വച്ച് രണ്ട് ദിവസം ട്രെയിനിങ്ങിന് വിധേയമാക്കുന്നു.
മൂന്ന് ഘട്ട ട്രെയിനിംഗ് പൂർത്തിയാകുന്നതോടെ, തീർത്ഥാടകർ അന്താരാഷ്ട്ര യാത്രക്കാർ അറിഞ്ഞിരിക്കേണ്ടതും അതേപോലെ ഹജ്ജ്-ഉംറ സംബന്ധമായ അത്യാവശ്യ കാര്യങ്ങളും, മക്കയിലേയും മദീനയിലേയും ഹറമുകളിലും താമസസ്ഥലങ്ങളിലുമൊക്കെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും ക്ലാസുകളിലൂടെ വിശദീകരിക്കുന്നു. മേൽ ട്രെയിനിങ് സംഘടിപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക ചിലവുകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഹിക്കുന്നതാണ്.

ഹജ്ജ് വളണ്ടിയർമാരെ തെരെഞ്ഞടുക്കൽ : ഹാജിമാരെ ഹജ് ക്യാമ്പിൽ നിന്നും അനുഗമിച്ച്, ഹജ് ക്യാമ്പ്, എയർപോർട്ട്, വിമാനം, ജിദ്ദ എയർപോർട്ട്, ലഗേജ് കളക്ഷൻ, മക്കയിലെ/മദീനയിലെ താമസസ്ഥലം, ആദ്യ ഉംറ, മിന, അറഫ, മുസ്‌ദലിഫ, ത്വവാഫ് തുടങ്ങി, ഹജ് കർമ്മം പൂർത്തിയാക്കി വീട്ടിൽ തിരിച്ചെത്തുന്നത് വരെ ആവശ്യമായ സഹായം ചെയ്യുന്നതിന് വേണ്ടി നിശ്ചിത യോഗ്യതയുള്ള സര്‍ക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഹജ്ജ് വളണ്ടിയർമാരായി തെരെഞ്ഞെടുക്കുന്നു.

വാക്സിനേഷൻ : വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നിർദേശപ്രകാരമുള്ള നിർബന്ധമായ മെനിഞ്ചൈറ്റിസ് വാക്സിനേഷൻ, പോളിയോ വാക്സിനേഷൻ എന്നിവ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ യാത്രയ്ക്ക് മുമ്പായി മുഴുവൻ യാത്രക്കാർക്കും അതാത് ജില്ലാ ആശുപത്രികൾ മുഖേന ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുന്നു. ഈ വർഷം മുതൽ കോവിഡ്-19 പ്രതിരോധ കുത്തിവെപ്പ്, RTPCR ടെസ്റ്റ് എന്നിവകൂടി ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ആവശ്യമായിവരും.

ഹജ്ജ് ക്യമ്പ്: കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നും തിരഞ്ഞെടുത്ത്, യാത്രാ നടപടികൾ പൂർത്തീകരിച്ച തീർത്ഥാടകരെ ഒരു ദിവസം മുമ്പ് ഹജ് ക്യാമ്പിൽ താമസിപ്പിച്ച് അവസാന ഘട്ട നിർദേശങ്ങൾ നൽകി, ഇഹ്‌റാം ചെയ്യിപ്പിക്കൽ ഉൾപ്പടെ യാത്രക്ക് മുമ്പുള്ള എല്ലാ തയ്യാറെടുപ്പുകളും ഉറപ്പാക്കി, ഹാജിമാരെ അനുഗമിക്കുന്ന ഹജ് വളണ്ടീയർമാരുടെ നേതൃത്വത്തിൽ പ്രത്യേക വാഹനത്തിൽ എയർപോർത്തിലേക്ക് എത്തിച്ച് ഇമ്മിഗ്രേഷൻ ഉൾപ്പടെയുള്ള എയർപോർട്ടിലെ നടപടികൾ പൂർത്തീകരിച്ച് വിമാനത്തിലേക്ക് എത്തിക്കുന്നു.

ഹജ്ജ് സെൽ : ഹജ് യാത്രക്കായി, ഹജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്ത ഹജ് തീർത്ഥാടകർക്ക് യാത്രാ രേഖകളും, പ്രത്യേക തിരിച്ചറിയൽ കാർഡുകളും, യാത്രയിൽ ചിലവാക്കുന്നതിനുള്ള സൗദിറിയാൽ ഉൾപ്പടെയുള്ള പ്രധാന രേഖകൾ ക്യാമ്പിൽ വെച്ച് ഹജ് സെൽ ജീവനക്കാർ ഹാജിമാർക്ക് കൈമാറുന്നു. ഹജ് തീർത്ഥാടകർക്ക് യാത്രയുടെ അവസാന ഘട്ട നിർദേശങ്ങൾ നൽകി എയർപോർട്ടിലേക്ക് അനുഗമിക്കുന്നത് ഹജ് സെൽ ജീവനക്കാരാണ്. വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നും ഹജ് ക്യാമ്പ് കാലയളവിലേക്ക് മാത്രമായി വർക്കിംഗ് അറേഞ്ച്മെൻറ് മുഖേന സർക്കാർ നിയോഗിക്കുന്നവരാണ് ഹജ് സെൽ അംഗങ്ങൾ.
ഹജ് യാത്ര അവസാനിച്ച് തിരിച്ച് വരുന്ന തീർത്ഥാടകരെ എയർപോർട്ടിൽ സഹായിക്കുന്നതിനും പ്രത്യേക ഹജ് സെൽ അംഗങ്ങളെ സർക്കാർ നിയോഗിക്കാറുണ്ട്. തിരിച്ച് വരുന്ന ഹാജിമാർക്ക് എയർപോർട്ടിൽ നിന്നും ലഗേജ്, സംസം ഉൾപ്പടെയുള്ളവ ക്രമീകരിച്ച് ഓരോ തീർത്ഥാടകനെയും എയർപോർട്ടിന്റെ പുറത്തെത്തിച്ച് ബന്ധുക്കളോടൊപ്പം യാത്രയാക്കുന്നു.